ന്യൂഡൽഹി: 5-ജി നെറ്റ്വർക്കുകളിൽ ചൈനീസ് ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. സുരക്ഷയുമായി ബന്ധപ്പെട്ട മേഖലകളിൽ ചൈനീസ് കമ്പനികളുടെ കടന്നുകയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ നീക്കം.
ഇന്ത്യൻ പ്രതിരോധ വ്യവസായത്തിലേക്ക് കടക്കാൻ ചൈനീസ് കമ്പനികൾ ശ്രമിക്കുന്നവെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകളുണ്ടായിരുന്നു.ഇതിനായി ടെലികോം, പ്രതിരോധ മേഖലകളിൽ ഭാവിയിലെ എല്ലാ ഇടപാടുകൾക്കും വിശ്വസനീയമായ വിതരണക്കാരുടെ ഒരു ലിസ്റ്റ് തയ്യാറാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
5-ജി നെറ്റ്വർക്കുകളിൽ ചൈനീസ് ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കുക. ടെലികോം ഓപ്പറേറ്റർമാർ സുരക്ഷിതമായ ഒരു ദേശീയ നെറ്റ്വർക്ക് സൃഷ്ടിക്കണമെന്നും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട് . ഇതിനായി ടെലികോം മേഖലയെക്കുറിച്ചുള്ള ദേശീയ സുരക്ഷാ നിർദ്ദേശത്തിന് സർക്കാർ അംഗീകാരം നൽകി. സുരക്ഷ യോഗത്തിന്റെ കാബിനറ്റ് കമ്മിറ്റിയിൽ ആയിരുന്നു കേന്ദ്രസർക്കാർ നടപടി.
ഗാൽവാൻ അതിർത്തി സംഘർഷത്തിനു ശേഷം ചൈനീസ് ആപ്പുകൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയിരുന്നു. രാജ്യ സുരക്ഷ മുൻനിർത്തിയായിരുന്നു ഇന്ത്യയുടെ നടപടി. തൊട്ടുപിന്നാലെയാണ് ടെലികോം മേഖലയിലും ചൈനയുടെ കടന്നുകയറ്റം നിയന്ത്രിക്കാൻ ഇന്ത്യ തീരുമാനം എടുക്കുന്നത്.
Comments