കൊച്ചി : ആശുപത്രിയിൽ ചികിത്സയിലിരിക്കെ കൊറോണ രോഗിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃക്കാക്കര കണ്ണമ്പുഴ പള്ളിപ്പാട്ട് റോഡ് സ്വദേശി ലൂയിസ് തോമസിനെയാണ് (61) മരിച്ചനിലയിൽ കണ്ടെത്തിയത്.
കൊറോണ പോസിറ്റീവ് ആയതിനെ തുടർന്ന് രണ്ടു ദിവസംമുൻപാണ് ലൂയിസ് ആശുപത്രിയിൽ അഡ്മിറ്റായത്. രാത്രി 12.30 വരെ നിരീക്ഷണം ഉണ്ടായിരുന്നു. രാവിലെ ആറുമണിയോടെ ചെന്നപ്പോൾ കിടക്കുന്ന മുറിയിൽത്തന്നെ തൂങ്ങിയനിലയിൽ കണ്ടെത്തുകയായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിഅതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)
Comments