റായ്പൂർ : കമ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളങ്ങളിൽ നിന്നും ആയുധങ്ങളും സ്‌ഫോടന വസ്തുക്കളും പിടിച്ചെടുത്തു. ഝാർഖണ്ഡ് പോലീസും, സിആർപിഎഫും, എസ്എസ്ബിയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ആയുധങ്ങൾ കണ്ടെടുത്തത്. ധുംക്കയിലാണ് സംഭവം.
കഴിഞ്ഞ ദിവസം സന്താൾ പർഗാനാ പ്രദേശത്ത് അറസ്റ്റിലായ രണ്ട് കമ്യൂണിസ്റ്റ് ഭീകരരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. തുടർന്ന് പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആുധങ്ങൾ പിടിച്ചെടുക്കുകയായിരുന്നു.
ഒരു യുഎസ് നിർമ്മിത റൈഫിൾ, 1000 ഡിട്ടോണേറ്റർ, 135 എസ്എൽആർ വെടിയുണ്ട, 50 ഐഎൻഎസ്എഎസ് റൈഫിൾ വെടിയുണ്ട, 18 മാഗസിൻ ചാർജർ എന്നിവയും നിരവധി സ്‌ഫോടന വസ്തുക്കളുമാണ് പിടിച്ചെടുത്തത്.
















Comments