മാഡ്രിഡ്: സ്പാനിഷ് ലീഗിൽ ബാഴ്‌സലോണക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഹുയസ്‌കയെ തോൽപ്പിച്ചത്. ഫ്രാങ്കീ ഡീ ജോംഗാണ് ബാഴ്‌സയ്‌ക്കായി ഗോൾ നേടിയത്. ഇരുപതു തവണ ഷോട്ടുകൾ പായിച്ച ബാഴ്‌സ നിരയ്‌ക്ക് പക്ഷെ ഗോളുകളുടെ എണ്ണം കൂട്ടാനായില്ല. ജയത്തോടെ മെസ്സിയും കൂട്ടരും 16 കളികളിലായി 28 പോയിന്റുകളോടെ അഞ്ചാം സ്ഥാനത്തെത്തി. ലീഗിലെ അവസാന സ്ഥാനക്കാരാണ് ഹൊയസ്‌ക.
ഇന്നു പുലർച്ചെ നടന്ന മത്സരത്തിൽ 17-ാം സ്ഥാത്തുള്ള വലൻസിയ 10-ാം സ്ഥാനത്തുള്ള കാഡിസിനെ സമനിലയിൽ തളച്ചു. 58-ാം മിനിറ്റിൽ ആന്റണി ലൊസാനോയാണ് കാഡിസിനായി ഗോളടിച്ചത്. എന്നാൽ 79-ാം മിനിറ്റിൽ മാക്‌സിമിലാനോ ഡോൺസാലസ് വലൻസിയയ്‌ക്കായി സമനില ഗോൾനേടി.
Comments