മിലാൻ: ഇറ്റാലിയൻ ലീഗിൽ ക്രിസ്റ്റിയാനോയുടെ മികവിൽ യുവന്റസിന് തകർപ്പൻ ജയം. ഉദിനീസയെ ഒന്നിനെതിരെ നാലുഗോളുകൾക്കാണ് തോൽപ്പിച്ചത്. ഇരട്ട ഗോളുകളടിച്ച സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ജയം ആധികാരികമാക്കിയത്.
കളിയുടെ 31-ാം മിനിറ്റിൽ ക്രിസ്റ്റിയാനോയുടെ വകയായിരുന്നു ആദ്യ ഗോൾ. തുടർന്ന് 49-ാം മിനിറ്റിൽ ഫെഡ്രിക്കോ ചെസീയ യുവന്റസിനായി രണ്ടാം ഗോളും നേടി. 70-ാം മിനിറ്റിലാണ് ടീമിന്റെ ലീഡ് 3-0 ആക്കി ഉയർത്തി ക്രിസ്റ്റിയാനോ തന്റെ രണ്ടാം ഗോൾ വലയിലെത്തിച്ചത്. കളിയുടെ അവസാന നിമിഷം ഇരു ടീമുകളും ഒരോ ഗോളുകൾ കൂടി അടിച്ചു.
ഉദിനീസ ആശ്വാസ ഗോൾ നേടിയത് 90-ാം മിനിറ്റിലാണ്. മാർവിൻ സീഗിലാറാണ് ഗോൾ നേടിയത്. എന്നാൽ കളിയുടെ അവസാന നിമിഷത്തെ അധികസമയത്ത് നാലാം ഗോളും യുവന്റസ് നിര കണ്ടെത്തി. 93-ാം മിനിറ്റിൽ പൗളോ ഡീബാലയാണ് യുവന്റസിന്റെ നാലാം ഗോൾ നേടിയത്. പോയിന്റ് പട്ടികയിൽ യുവന്റസ് അഞ്ചാം സ്ഥാനത്തും ഉദിനീസ 13-ാം സ്ഥാനത്തു മാണുള്ളത്.
















Comments