ന്യൂഡൽഹി : ശത്രു രാജ്യങ്ങളെ പ്രതിരോധിക്കാൻ നിർണ്ണായക നീക്കങ്ങളുമായി ഇന്ത്യ. ഉഗ്ര പ്രഹര ശേഷിയുള്ള ന്യൂക്ലിയർ ബാലിസ്റ്റിക് മിസൈൽ അഗ്നി- വി അതിർത്തികളിൽ വിന്യസിക്കും. ഇതിനായി മിസൈലുകൾ കരസേനയുടെ ഭാഗമാക്കാനുള്ള നടപടികൾ ആരംഭിച്ചു.
സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ചൈനയുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ മിസൈലുകൾ വിന്യസിക്കാനാണ് പ്രതിരോധ മന്ത്രാലയത്തിൻ നീക്കം. തന്ത്രപ്രധാന മേഖലകളിലും മിസൈലുകൾ വിന്യസിക്കും. അഗ്നി വി കരസേനയുടെ ഭാഗമായാൽ ചൈനയുടെ ആക്രമണങ്ങൾക്ക് ശക്തമായ പ്രതിരോധം തീർക്കാൻ സാധിക്കുമെന്നാണ് സൈനിക വൃത്തങ്ങൾ വിലയിരുത്തുന്നത്.
5,000 മുതൽ 8,000 കിലോ മീറ്റർ വരെ ദൂരത്തിലുള്ള ലക്ഷ്യത്തെ തകർക്കാൻ ശേഷിയുള്ളവയാണ് അഗ്നി വി മിസൈലുകൾ. മൊബൈൽ ലോഞ്ചറുകളിൽ സ്ഥാപിക്കാൻ കഴിയുന്ന മിസൈലുകൾ ആവശ്യാനുസരണം എവിടേയ്‌ക്ക് വേണമെങ്കിലും വേഗത്തിൽ എത്തിക്കാം. ഖര രൂപത്തിലുള്ള ഇന്ധനം ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന മിസൈലുകളാണ് അഗ്നി വി.
















Comments