കണ്ണൂർ : വടകരയിൽ സിവിൽ സപ്ലൈസ് കോർപ്പറേഷന്റെഗോഡൗണിൽ
വൻ തീപിടിത്തം. ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കത്തിനശിച്ചു. പുലർച്ചെയോടെയായിരുന്നു സംഭവം.
പ്രഭാത സവാരിക്കിറങ്ങിയവരാണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. മൂന്ന് ഫയർ ഫോഴ്‌സെത്തിയാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Comments