സിഡ്‌നി: ഇന്ത്യൻ താരങ്ങളുടെ ക്വാറന്റൈൻ പ്രശ്‌നത്തിൽ ഉടൻ തീരുമാനം അറിയിക്കണ മെന്ന്ബി.സി.സി.ഐ. നാളെ മുതൽ സിഡ്‌നിയിൽ മൂന്നാം ടെസ്റ്റ് ആരംഭിക്കാനിരിക്കേയാണ് ഇന്ത്യ ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് തീരുമാനം അറിയിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്. രണ്ടു ദിവസമായി പ്രശ്‌നം കുറച്ചു തണുത്തെങ്കിലും പ്രാദേശിക ആരോഗ്യവകുപ്പ് കടുംപിടുത്തം അയച്ചിട്ടില്ല.
നാലാം ടെസ്റ്റിനായി ബ്രിസ്ബ്രെയിനിലെത്തുന്ന താരങ്ങളെല്ലാം ഹോട്ടൽ മുറികളിൽത്തന്നെ കഴിയണമെന്ന നിർദ്ദേശമാണ് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചത്. നിരവധി തവണ ക്വാറന്റെയ്‌ൻ കഴിഞ്ഞതാണെന്ന ഇന്ത്യൻ അവകാശവാദം ആരോഗ്യവകുപ്പ് അംഗീകരിച്ചിട്ടില്ല. പ്രശ്‌നം പരിഹരിക്കേണ്ടത് ക്രിക്കറ്റ് ഓസ്‌ട്രേലിയയയാണെന്നും തീരുമാനം അറിയിക്കണ മെന്നുമാണ് ഇന്ത്യയുടെ നിലപാട്. ഇതിനിടെ ക്വാറൻൈൻ തീരുമാനം അനുകൂലമല്ലെങ്കിൽ നാലാം ടെസ്റ്റിനായി ബ്രിസ്ബെയ്നിലേക്കില്ലെന്ന നിലപാടിലാണ് ടീം ഇന്ത്യ.
















Comments