ലണ്ടൻ: ഇംഗ്ലീഷ് ലീഗ് കപ്പിൽ ഹാരി കെയിനും സംഘവും ഫൈനലിൽ കടന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് കരബാവോ കപ്പിൽ ബ്രെന്റ്‌ഫോർഡിനെ ടോട്ടനം തോൽപ്പിച്ചത്. 12-ാം മിനിറ്റിൽ സിസോകൂവാണ് ടോട്ടനത്തിനായി ആദ്യ ഗോൾ നേടിയത്. റിഗൂലിയൻ നൽകിയ പാസ്സാണ് സിസോകൂ വലയിലെത്തിച്ചത്.
70-ാം മിനിറ്റിൽ സൺ ഹ്യൂംഗ് മിൻ രണ്ടാം ഗോളും നേടി. ഡേംബലേ നൽകിയ പന്താണ് കൊറിയൻ താരം ബ്രന്റ്‌ഫോർഡിന്റെ പ്രതിരോധം തകർത്ത് ഗോളാക്കിയത്. കളിയുടെ 84-ാം മിനിറ്റിൽ ഡിസിൽവയ്‌ക്ക് ചുവപ്പുകാർഡ് കാണേണ്ടി വന്നതും അവസാന നിമിഷങ്ങളിൽ ബ്രന്റ്‌ഫോഡിന് വിനയായി.
പതിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ടോട്ടനം ഒരു പ്രധാന ടൂർണ്ണമെന്റിന്റെ ഫൈനലിലെത്തുന്നത്. ചെൽസിയെ തോൽപ്പിച്ച് ടോട്ടനം 2008ൽ കിരീടം ചൂടിയിരുന്നു. ജോസ് മൗറിഞ്ഞോ പരിശീലിപ്പിക്കുന്ന മൂന്നാമത്തെ ടീമാണ് കരബാവോ കപ്പിന്റെ കലാശപ്പോരാട്ടത്തിൽ ഇറങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്. നാലുതവണ മൗറിഞ്ഞോ പരിശീലിപ്പിച്ച വിവിധ ക്ലബ്ബുകൾ കപ്പുയർത്തിയിട്ടുണ്ട്.
















Comments