സിഡ്‌നി: മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ കുതിപ്പ് മഴതടഞ്ഞു. ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തെരഞ്ഞെടുത്തെങ്കിലും ഓപ്പണർ ഡേവിഡ് വാർണറെ മുഹമ്മദ് സിറാജ് പുറത്താക്കി ആദ്യ പ്രഹരം ഏൽപ്പിച്ചു. മഴ മൂലം കളി നിർത്തുമ്പോൾ ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 21 എന്ന നിലയിലാണ്.
കളിയുടെ നാലാം ഓവറിലാണ് മുഹമ്മദ് സിറാജ് വിക്കറ്റ് നേടിയത്. പരിക്കിൽ നിന്നും മുക്തനായി ഓസീസ് നിരയിലെത്തിയ ഡേവിഡ് വാർണറെ സിറാജ് പൂജാരയുടെ കയ്യിലെത്തിച്ചു. ആകെ 5 റൺസ് മാത്രമാണ് വാർണർ നേടിയത്. കളി നിർത്തുമ്പോൾ ഓപ്പണർ വിൽ പൂക്കോസ്‌ക്കി 14 റൺസുമായും ലബുഷെയ്ൻ 2 റൺസുമായും ക്രീസിലുണ്ട്.
ഇന്ത്യൻ നിരയിൽ ബുംറയും സിറാജുമാണ് ബൗളിംഗിന് തുടക്കമിട്ടത്. രണ്ടാം ടെസ്റ്റിൽ അരങ്ങേറ്റം നടത്തിയ മുഹമ്മദ് സിറാജ് ടീം തന്നിലേൽപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുന്ന പ്രകടനമാണ് മൂന്നാം ടെസ്റ്റിലും പുറത്തെടുക്കുന്നത്.
















Comments