സിഡ്‌നി: നിർണായകമായ മൂന്നാം ടെസ്റ്റിൽ ഇന്ത്യക്കെതിരെ കരുതലോടെ ബാറ്റിംഗ് ആരംഭിച്ച് ഓസ്‌ട്രേലിയ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ അർദ്ധ സെഞ്ച്വറി നേടിയ ലബുഷെയ്ൻ 64 റൺസുമായും സ്റ്റീവ് സ്മിത്ത് 27 റൺസുമായും ക്രീസിലുണ്ട്. അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യൻ താരം നവ്ദീപ് സെയ്നി വിക്കറ്റ് വീഴ്‌ത്തി.
മഴമൂലം മുടങ്ങിയ കളി പുനരാരംഭിച്ച ശേഷം രണ്ടാം വിക്കറ്റിൽ അരങ്ങേറ്റക്കാരൻ വിൽ പൂക്കോവ്‌സ്‌കി ലബുഷാനെയുമൊത്ത് ബാറ്റിംഗ് തകർച്ച ഒഴിവാക്കി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. 110 പന്തിൽ 62 റൺസ് എടുത്തുനിൽക്കേ വില്ലിനെ നവ്ദീപ് സെയ്‌നി വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് പുറത്താക്കിയത്. തുടർന്ന് ക്രീസിലെത്തിയ സ്മിത്ത് ആദ്യ രണ്ടു ടെസ്റ്റിലും നേരിട്ട വീഴ്ചകൾ മനസ്സിലാക്കി കരുതലോടെയാണ് ബാറ്റ് വീശുന്നത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഓസീസ് 2 ന് 155 എന്ന നിലയിലാണ്.
















Comments