ന്യൂഡൽഹി: അന്തരിച്ച മുൻ ഗുജറാത്ത് മുഖ്യമന്ത്രിമാധവ് സിംഗ് സോളങ്കിയെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അനുസ്മരിച്ചു. ഇരുവരും സോളങ്കിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
ഗുജറാത്തിന്റെ വികസനത്തിന് വലിയ പങ്കുവഹിച്ച നേതാവായിരുന്നു സോളങ്കിയെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. ഗുജറാത്തിലെ രാഷ്‌ട്രീയരംഗത്ത് പതിറ്റാണ്ടുകളായി നിറസാന്നിദ്ധ്യമായിരുന്നു അദ്ദേഹമെന്നും നരേന്ദ്രമോദി ഓർമ്മിച്ചു. സോളങ്കിയുടെ കുടംബാംഗങ്ങളുമായും നരേന്ദ്രമോദി സംസാരിച്ചു.
ഗുജറാത്തിന്റെ രാഷ്‌ട്രീയ രംഗത്തെ മുതിർന്ന നേതാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി അമിത് ഷാ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
















Comments