പാറ്റ്ന: ബീഹാറിലെ പ്രശസ്തമായ പാറ്റ്‌ന മൃഗശാല പക്ഷിപ്പനി ബാധ സംശയം മൂലം അടച്ചു. മൃഗശാലയിലെ ഒരു മൂങ്ങ ചത്തുവീണതാണ് സംശയം വർദ്ധിപ്പിച്ചിരിക്കുന്നത്. സമീപ പ്രദേശത്ത് കാക്കകൾ ചത്തതും പരിശോധനക്ക് വിധേയമാക്കുന്നതായി മൃഗശാല ഡയറക്ടർ അമിത് കുമാർ അറിയിച്ചു.
മൃഗശാലയിലും പക്ഷി സങ്കേതത്തിലുമായി അണുനശീകരണം ആരംഭിച്ചിട്ടുണ്ട്. ഒരു മൂങ്ങ ചത്തുവീണതാണ് സംശയം ഉണ്ടാക്കിയത്. സമീപ പ്രദേശത്ത് ചത്തുവീണ കാക്കകളുടെ സ്രവങ്ങളും പരിശോധിക്കുകയാണ്. കൊൽക്കത്തയിലെ ലാബിലേക്ക് പക്ഷികളുടെ സാമ്പിളുകൾ അയച്ചതായും അമിത് കുമാർ പറഞ്ഞു.
രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുളളതായി കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. കേരളം, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഹിമാചൽപ്രദേശ്, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗവ്യാപനം വരാതെ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടു ണ്ടെന്നും കേന്ദ്രസർക്കാർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Comments