സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ മദ്ധ്യനിര പൊരുതുന്നു. വിജയലക്ഷ്യമായ 407 റൺസ് മറികടക്കാനാണ് ശ്രമം. ഋഷഭ് പന്തിന്റെ 97 റൺസ് മികവിലാണ് ഇന്ത്യയുടെ തിരിച്ചടി. ചേതേശ്വർ പൂജാര 58 റൺസുമായി ഹനുമാ വിഹാരിക്കൊപ്പം ബാറ്റ്‌ചെയ്യുകയാണ്. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 280 റൺസെന്ന മികച്ച നിലയിലാണ്.
അഞ്ചാം ദിനം ആദ്യമേ ക്യാപ്റ്റൻ അജിൻക്യാ രഹാനയെ നാല് റൺസിന് നഷ്ടപ്പെട്ടെങ്കിലും പന്തും പൂജാരയും ടീമിനായി മികച്ച കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. 97 റൺസിൽ നിൽക്കേ ലയണിന്റ പന്തിൽ കമ്മിൻസ് പിടിച്ചാണ് പന്ത് പുറത്തായത്. ഇന്ന് വീണ രണ്ടാം വിക്കറ്റ് 77 റൺസ് നേടിയ ചേതേശ്വർ പൂജാരയാണ്. ഹെസൽവുഡ് സ്വന്തം ബൗളിംഗിൽ പിടിച്ച് പുറത്താക്കുകയായിരുന്നു.
















Comments