മുംബൈ: രാജ്യത്ത് പക്ഷിപ്പനി പടരുന്ന എട്ടാമത്തെ സംസ്ഥാനമായി മഹാരാഷ്‌ട്ര. ഇന്നലെ പർബാനി ജില്ലയിലെ മുരുംബാ ഗ്രാമത്തിലാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. ഒരു ഫാമിലെ എണ്ണൂറ് കോഴികൾ കൂട്ടത്തോടെ ചത്തതാണ് സംശയത്തിനിട നൽകിയത്. ഇന്ന് രാവിലെ പുറത്തുവന്ന പരിശോധനാ ഫലത്തെ തുടർന്നാണ് പക്ഷിപ്പനിയാണെന്ന സ്ഥിരീകരണം മൃഗസംരക്ഷണ വകുപ്പ് പുറത്തുവിട്ടത്.
ദേശീയ ലാബോറട്ടറിയിലേക്ക് ചത്ത കോഴികളുടെ രക്തസാമ്പിളുകൾ നൽകിയാണ് പരിശോധന നടത്തിയത്. മുരുംബാ ഗ്രാമത്തിലെ ഫാമിന് ഒരു കിലോ മീറ്റർ ചുറ്റളവിലെ കോഴികളെയെല്ലാം കൊന്നൊടുക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഒപ്പം പത്തു കിലോമീറ്റർ ചുറ്റളവിലെ കോഴിവിൽപ്പനകളും നിരോധിച്ചിരിക്കുകയാണ്. കേരളം, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഹരിയാന, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെല്ലാം പക്ഷിപ്പനി റിപ്പോർട്ടുചെയ്തിട്ടുണ്ട്.
Comments