ന്യൂഡൽഹി: പക്ഷിപ്പനി സംശയം മൂലം ഡൽഹി സഞ്ജയ് ലേക് പാർക്ക് അടച്ചു. രാജ്യത്തെ സുപ്രധാന ദേശാടന പക്ഷി സങ്കേതങ്ങളിലൊന്നാണ് ഡൽഹിയിലെ സഞ്ജയ് പാർക്ക്. 109 പക്ഷികളുടെ സാമ്പിളുകൾ പോസിറ്റിവാണെന്നാണ് കണ്ടെത്തൽ. സാമ്പിളുകൾ വിശദമായ പരിശോധനക്കായി മറ്റ് ലാബുകളിലേക്ക് അയച്ചതായി പക്ഷി സങ്കേതം അധികൃതർ അറിയിച്ചു.
അവിയാൻ ഇൻഫ്‌ലൂവെൻസാ എന്നറിയപ്പെടുന്ന പക്ഷിപ്പനിയാണ് പടരുന്നതെന്നാണ് നിഗമനം. ഡൽഹിയിലെ മയൂർ വിഹാറിലെ ഫേസ് 2 വിലാണ് സഞ്ജയ് പാർക്ക് സ്ഥിതി ചെയ്യുന്നത്. പ്രദേശത്താകമാനം ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. ഒപ്പം വീടുകളിൽ വളർത്തു പക്ഷികളെ പരിപാലിപ്പിക്കുന്നവരോടും ജാഗ്രത പാലിക്കാനാണ് നിർദ്ദേശ നൽകിയിട്ടുള്ളത്.
Comments