സിഡ്‌നി: ടെസ്റ്റ് പരമ്പരയിൽ മേൽകൈ നേടാനുള്ള ഇന്ത്യൻ ശ്രമങ്ങൾക്ക് തിരിച്ചടിയായി പരിക്കുകൾ. സിഡ്‌നി ടെസ്റ്റിൽ അടിവയറ്റിലുണ്ടായ വേദന മൂലം പേസ് ബൗളർ ജസ്പ്രീത് ബൂമ്ര കളിക്കില്ലെന്നാണറിവ്. ഇതോടെ മുഹമ്മദ് സിറാജും നവദീപ് സെയ്‌നിക്കുമൊപ്പം ഷാർദ്ദൂൽ ഠാക്കുറും ടി.നടരാജനും കളിക്കുമെന്നാണ് സൂചന.
സിഡ്‌നി ടെസ്റ്റിൽ കൈവിരലിന് പൊട്ടലുണ്ടായ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ ശസ്ത്രക്രിയ ഇന്ന് നടക്കാനിരിക്കേയാണ് ബൗളിംഗിൽ നിർണ്ണായകമായ ബൂമ്രയുടെ പിന്മാറ്റം. ഫീൽഡിംഗിനിടെ വീണ സമയത്താണ് പരിക്കുണ്ടായത്. ഇംഗ്ലണ്ടിനെതിരെ പരമ്പരയിൽ പൂർണ്ണമായും ആരോഗ്യത്തോടെ ബൂമ്രയെ ഇറക്കണമെന്നതിനാലാണ് മാനേജ്‌മെന്റ് നാലാം ടെസ്റ്റിൽ നിന്നും താരത്തെ പിൻവലിക്കാൻ തീരുമാനിച്ചത്. പരമ്പരയ്‌ക്ക് മുന്നേ തന്നെ ഇഷാന്ത് ശർമ്മക്ക് ടീമിനൊപ്പം ചേരാനാകാത്ത സംഭവത്തിന് പിന്നാലെ മുഹമ്മദ് ഷമിയുടെ പരിക്കും ഇന്ത്യയുടെ ബൗളിംങ്ങിനെ ബാധിച്ചിരുന്നു.
Comments