ലണ്ടൻ: എഫ്.എ കപ്പിൽ ഈ മാസം സൂപ്പർപോരാട്ടം. ജനുവരി അവസാന ആഴ്ച നടക്കുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂൾ പോരാട്ടം. മാഞ്ചസ്റ്റർ തട്ടകമായ ഓൾഡ് ട്രാഫോഡിലാണ് പോരാട്ടം നടക്കുക.
എഫ് കപ്പിന്റെ നാലാം റൗണ്ട് പോരാട്ടമാണ് ഈ മാസം നടക്കാനിരിക്കുന്നത്. ചെൽറ്റൺ ഹാം ടൗൺ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഇറങ്ങുന്നതാണ് ആദ്യ മത്സരം. നാലാം മത്സരത്തിലാണ് യുണൈറ്റഡും ലിവർപൂളും ഏറ്റുമുട്ടുക. മറ്റ് മത്സരങ്ങളിൽ ആഴ്‌സണൽ സതാംപ്ടണിനെതിരെ ഇറങ്ങും. ചെൽസിയുടെ പോരാട്ടം ല്യൂട്ടണെതിരെയാണ്. എവർട്ടൺ ഷെഫീൽഡിനെതിരേയും കളത്തിലിറങ്ങും.
Comments