വാഷിംഗ്ടൺ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള അനുമതിക്കായുള്ള വോട്ടെടുപ്പ് നാളെ നടക്കും. ഇതിന് മുന്നോടിയായി വൈസ് പ്രസിഡന്റ് നിലവിലെ പ്രസിഡന്റിനെ പുറത്താക്കുക എന്ന ഭരണഘടനാപരമായ ദൗത്യം നിർവ്വഹിക്കണമെന്ന പ്രത്യേക സാഹചര്യമാണ് സംജാതമായിരിക്കുന്നത്. ഇതിനായി വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന് സഭ അന്ത്യശാസനം നൽകിക്കഴിഞ്ഞു.
ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള സഭയിൽ ട്രംപിനെതിരായ ഇംപീച്ചമെന്റ് പ്രമേയം അനായാസം പാസ്സാകുമെന്ന നിലയാണ്. ട്രംപിനെ നീക്കാനുള്ള നടപടി എടുക്കണമെന്ന് പെൻസിനോട് ആവശ്യപ്പെട്ടിരിക്കുന്നത് ഇതുകൊണ്ടാണ് . ഇതിനിടെ ട്രംപും പെൻസും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. ഇരുവരും കാലാവധി തീരുംവരെ ഒരുമിച്ച് പ്രവർത്തിക്കുമെന്ന തീരുമാനം എടുത്തുവെന്നുമാണ് സൂചന. പെൻസ് പുറത്താക്കൽ നടപടിക്രമങ്ങളിൽ നിന്നും വിട്ടുനിന്നാൽ സഭയുടെ സ്പീക്കറായ നാൻസി പെലോസി വോട്ടിംഗ് നടപടി പൂർത്തിയാക്കി ഇംപീച്ച്മെന്റ് പ്രഖ്യാപിക്കുമെന്നതാണ് നടപടി.
















Comments