തിരുവനന്തപുരം : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒരു പ്രദേശത്തെ കൂടി ഹോട്ട് സ്‌പോട്ടുകളുടെ പട്ടികയിൽപ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (കണ്ടെൻമെന്റ് സോൺ സബ് വാർഡ് 12) ആണ് പുതിയ ഹോട്ട് സ്പോട്ട്. 5 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയതോടെ സംസ്ഥാനത്തെ നിലവിലെ ഹോട്ട്‌സ് പോട്ടുകളുടെ എണ്ണം 436 ആയി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,99,519 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,88,973 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലാണ്. 10,546 പേർ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. 1130 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
















Comments