തിരുവനന്തപുരം : സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ ബുധനാഴ്ച മുതൽ തുറക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ഐജിപിയും തിരുവനന്തപുരം പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ. കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച്മാത്രമേ പ്രദർശനം പാടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. അല്ലാത്ത പക്ഷം തിയേറ്ററുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉപാദ്ധ്യായ മുന്നറിയിപ്പ് നൽകി.
എല്ലാ തിയേറ്ററുകളിലും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. സിനിമ കാണാൻ എത്തുന്ന ആളുകൾ സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്നകാര്യം ഉറപ്പുവരുത്തണം. ഇതിനായി ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നും ഉപാദ്ധ്യായ വ്യക്തമാക്കി.
തിയേറ്ററുകളിൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന കാര്യം പോലീസ് പരിശോധിക്കും. സുരക്ഷാ വീഴ്ച വരുത്തിയാൽ തിയേറ്ററുകൾക്കെതിരെ എപ്പിഡെമിക് ഡിസീസ് ഓർഡിനൻസ് പ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
















Comments