ശ്രീനഗർ : ലഡാക്ക് അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്തി സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് . ലഡാക്ക് അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം ലഡാക്കിൽ എത്തിയത്. അതിർത്തിയിലെ സേന വിന്യാസം വിലയിരുത്തിയ അദ്ദേഹം സൈനികരുമായും സംസാരിച്ചു.
ലഡാക്കിലെ സൈനിക പോസ്റ്റുകളിൽ എത്തിയാണ് അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തിയത്. സേനാ വിന്യാസം സംബന്ധിച്ച കാര്യങ്ങൾ ഉന്നത ഉദ്യോഗസ്ഥർ ബിപിൻ റാവത്തിനോട് വിശദീകരിച്ചു നൽകി. തന്ത്രപ്രധാന മേഖലകളിലെ സേനാവിന്യാസം നേരിട്ട് വിലയിരുത്തിയ അദ്ദേഹം സൈനികരുടെ ധീരതയെയും പ്രശംസിച്ചു. അതിർത്തിയിലെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളും അദ്ദേഹം ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ബിപിൻ റാവത്ത് ലഡാക്കിൽ എത്തിയത്. കഴിഞ്ഞ ദിവസം എത്തിയ അദ്ദേഹത്തിനൊപ്പം ആർമി കേഡർ വൈ.കെ ജോഷിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഉണ്ട്.
Comments