മുംബൈ: സയ്യദ് മുഷ്താഖ് അലി ട്രോഫിക്കായുള്ള ടി20യിൽ രണ്ടാം ജയം തേടി കേരളം ഇന്നിറങ്ങുന്നു. ശക്തരായ മുംബൈയാണ് ഇന്ന് കേരളത്തിന്റെ എതിരാളികൾ. സഞ്ജു സാംസണിന്റെ നേതൃത്വവും ശ്രീശാന്തിന്റെ തിരിച്ചുവരവുമാണ് കേരളത്തിന് ആത്മവിശ്വാസം കൂട്ടുന്നത്.
ആദ്യമത്സരത്തിൽ 37-ാം വയസ്സിലും വീറോടെ പന്തെറിഞ്ഞ ശ്രീശാന്ത് ഫാബിദ് അഹമ്മദിനെ ക്ലീൻബൗൾഡാക്കിയാണ് തന്റെ പ്രതിഭ പുറത്തെടുത്തത്. ബാറ്റിംഗിൽ നായകൻ സഞ്ജു സാംസൺ പതിവു ശൈലിയിൽ ബൗളർമാരെ അടിച്ചുപരത്തിയപ്പോൾ പുതുച്ചേരിക്കെതിരെ ജയം അനായാസമായി.
സൂര്യകുമാർ യാദവെന്ന മികച്ച ബാറ്റ്‌സ്മാന്റെ കീഴിലാണ് മുംബൈ ഇറങ്ങുന്നത്. ഓപ്പണർ ആദിത്യ താരേയും ബാറ്റിംഗിലെ കരുത്തനാണ്. ഓപ്പണിംഗിൽ യശ്വസി ജയസ്വാളും ചേരുന്ന മുംബൈ ടൂർണ്ണമെന്റിലെ ഏറ്റവും മികച്ച ടീമാണ്.
















Comments