വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാൻ സഭയുടെ അനുമതി. ഡെമോക്രാറ്റുകളുടെ ഭൂരിപക്ഷ വോട്ടിംഗിലൂടെയാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസ്സായത്. ഇതിനിടെ ട്രംപിനെ പുറത്താക്കാനുള്ള 25-ാം ഭരണഘടനാ ഭേദഗതി നിയമം നടപ്പാക്കുന്നതിനുള്ള വിസമ്മതം വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് അറിയിക്കുകയും ചെയ്തു. ഇന്ന് ഇന്ത്യൻ സമയം അർദ്ധരാത്രിയോടെയാണ് അമേരിക്കൻ സഭയിൽ പ്രമേയത്തിന് മേലുള്ള ചർച്ച നടക്കുക.
കാപ്പിറ്റോളെന്ന് അറിയപ്പെടുന്ന അമേരിക്കൻ പാർലമെന്റിലാണ് ആക്രമണം നടന്നത്. തെരഞ്ഞെടുപ്പ് ഫലങ്ങൾ ഔദ്യോഗികമായി അംഗീകരിക്കുന്ന നടപടിക്രമങ്ങളാണ് അലങ്കോലപ്പെടുത്താൻ ശ്രമം നടത്തിയത്. ട്രംപ് അനുയായികൾക്ക് നൽകിയ നിർദ്ദേശമാണ് വലിയ അക്രമത്തിലേക്കും വെടിവെയ്പ്പിലേക്കും നയിച്ചത്. പ്രക്ഷോഭത്തിനിടെ നാലു പേർ മരിക്കുകയും ചെയ്തു.
പ്രസിഡന്റായി ജോബൈഡനും വൈസ്പ്രസിഡന്റായി കമലാ ഹാരിസും സ്ഥാനമേൽക്കുന്നത് ജനുവരി 20നാണ്. ഇതിൽ നിന്നും വിട്ടുനിൽക്കുമെന്ന പ്രഖ്യാപനം നടത്തിയും ട്രംപ് തന്റെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാൽ തുടർന്നുണ്ടായ അക്രമങ്ങൾ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളുടേയും എതിർപ്പ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.
















Comments