ഹൈദരാബാദ്: ഇന്ത്യ സ്വന്തമായി വികസിപ്പിച്ച രണ്ടു വാക്‌സിനുകളുടേയും അടിയന്തിര ഘട്ട ഉപയോഗത്തിനുള്ളവ ഡൽഹിയിലെത്തിച്ച് ഭാരത് ബയോടെക്. കേന്ദ്ര ആരോഗ്യ വകുപ്പിന്റേയും ഡ്രഗ്‌സ് കൺട്രോളർ ഓഫ് ഇന്ത്യയുടേയും പ്രത്യേക നിർദ്ദേശപ്രകാരമുള്ള വാക്‌സിനുകളാണ് ഡൽഹിയിലെത്തിച്ചത്. ഭാരത് ബയോടെക് വികസിപ്പിച്ച കൊവീഷീൽഡും കൊവാക്‌സിനുമാണ് എത്തിച്ചത്. ഏറ്റവും സുരക്ഷിതമെന്ന് കമ്പനി അവകാശപ്പെടുന്ന വാക്‌സിനുകളാണിവ.
ഹൈദരാബാദിലെ നിർമ്മാണ ശാലയിൽ നിന്നാണ് ഭാരത്ബയോടെക് വാക്‌സിനുകൾ ഡൽഹിക്കെത്തിച്ചത്. ഇന്ത്യൻ വാക്‌സിൻ രാജ്യതലസ്ഥാനത്തെത്തിക്കാനുള്ള നിയോഗം എയർ ഇന്ത്യക്കാണ് ലഭിച്ചത്. എയർ ഇന്ത്യയുടെ എ.ഐ.559 വിമാനമാണ് ഡൽഹിയിൽ പറന്നിറങ്ങിയത്.
















Comments