ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് രണ്ട് മത്സരങ്ങൾ. മാഞ്ചസ്റ്റർ സിറ്റി ബ്രൈറ്റണെയും ടോട്ടനം ഫുൾഹാമിനെയും നേരിടും. സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിലാണ് സിറ്റി ഇന്ന് ഇറങ്ങുന്നത്. പട്ടികയിൽ സിറ്റി നിലവിൽ 29 പോയിന്റുകളോടെ ആറാം സ്ഥാനത്താണ്. എതിരാളിയായ ബ്രൈറ്റൺ 17-ാം സ്ഥാനത്തുമാണ്.
രണ്ടാം മത്സരം ടോട്ടനവും ഫുൾഹാമും തമ്മിലാണ്. ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറിയ ടോട്ടനത്തിന് 29 പോയിന്റാണുള്ളത്. സ്വന്തം തട്ടകമായ വെബ്ലിയിലെ ഹാർട്ട്‌ലെയിൻ സ്‌റ്റേഡിയത്തിലാണ് ഹാരീ കെയിനും ടീമും ഇറങ്ങുന്നത്.
Comments