തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിൽ ഇടത് അനുഭാവികളായവരെ സ്ഥിരപ്പെടുത്തണം എന്ന ആവശ്യവുമായി മന്ത്രി എ.കെ. ബാലനു നൽകിയ കത്തിൽ വിശദീകരണവുമായി അക്കാദമി ചെയർമാൻ കമൽ. അക്കാദമിയിൽ ഇടതുപക്ഷ മൂല്യം നിലനിർത്താൻ വേണ്ടിയായിരുന്നു കത്ത് നൽകിയത്. അത് രാഷ്‌ട്രീയ പാർട്ടിയ്‌ക്കുവേണ്ടിയെല്ലെന്നും കമൽ പ്രതികരിച്ചു.
അതേ സമയം കത്ത് നൽകിയ സംഭവത്തിൽ ജാഗ്രതക്കുറവുണ്ടായെന്നും കമൽ പ്രതികരിച്ചു. വ്യക്തിപരമായാണ് താൻ കത്ത് നൽകിയത്. സാംസ്കാരികലോകം വലതുപക്ഷത്തേക്ക് ചായുന്നതിനെ പ്രതിരോധിക്കാനും ഇടതുപക്ഷ മൂല്യം സംരക്ഷിക്കാനും വേണ്ടിയാണ് താൻ അത് ചെയ്തതെന്നുമാണ് കമലിന്റെ വിശദീകരണം.
അക്കാദമിയിലെ നാലു ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് കമൽ മന്ത്രി എ.കെ ബാലന് കത്ത് നൽകിയത്. ‘ഇടതുപക്ഷ അനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിൽ ഊന്നിയ സാംസ്കാരിക പ്രവർത്തനത്തിൽ നിലകൊള്ളുന്നവരുമായ ഈ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്തുന്നതിന് സഹായകരമായിരിക്കും’ എന്നാണു മന്ത്രി എ.കെ. ബാലനു നൽകിയ കത്തിൽ കമൽ വ്യക്തമാക്കിയത്.
















Comments