ന്യൂഡൽഹി: ഇന്ത്യൻ കരസേനയുടെ 73-ാം ദിനത്തിൽ സൈനികർക്കും കുടുംബാംഗ ങ്ങൾക്കും ആശംസകളർപ്പിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യത്തിനായി തങ്ങളുടെ ജീവൻ നൽകി സൈനികർ നടത്തുന്ന ത്യാഗം സമാനതകളില്ലാത്തതാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.
‘ഇന്ത്യൻ കരസേനയിലെ എല്ലാ സൈനികർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആശംസകൾ. രാജ്യം കരസേനയുടെ അദമ്യമായ കർമ്മധീരതയ്‌ക്കും ത്യാഗത്തിനും മുന്നിൽ നമിക്കുന്നു. ഇന്ത്യ സൈനികരുടെ കരുത്തിനെ ഓർത്ത് അഭിമാനിക്കുന്നു.’ ആശംസാ സന്ദേശത്തിലൂടെ രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യയ്‌ക്ക് ആദ്യമായി കരസേനാധിപൻ നിയമിക്കപ്പെട്ട ദിനമെന്ന നിലിലാണ് ജനുവരി 15ന് കരസേനാ ദിനം ആചരിക്കുന്നത്. ഫീൽഡ് മാർഷൽ കെ.എം. കരിയപ്പയാണ് സർ ഫ്രാൻസിസ് ബുച്ചറിൽ നിന്നും ഇന്ത്യൻ പൗരനെന്ന നിലയിൽ ആദ്യമായി സൈനിക മേധാവിയായി ചുമതല ഏറ്റത്.
Comments