തിരുവള്ളുവർ അനുസ്മരണം: പരമ്പരകളെ ഭാവാത്മക ചിന്തയാൽ പ്രചോദിപ്പിച്ച മഹാനെന്ന് പ്രധാനമന്ത്രി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: തമിഴ് ആദ്ധ്യാത്മികാചാര്യൻ തിരുവള്ളുവ ജയന്തിയിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ എല്ലാ സമൂഹത്തിനും തന്റെ ഉപദേശങ്ങളാൽ ഭാവാത്മക ചിന്ത പകർന്ന മഹാ വ്യക്തിത്വമായിരുന്നു തിരുവള്ളുവരെന്നും നരേന്ദ്രമോദി പറഞ്ഞു.

‘ തിരുവള്ളുവർ ദിനത്തിൽ അദ്ദേഹത്തിന്റെ മഹത്വത്തിന് മുന്നിൽ ശിരസ്സ് നമിക്കുന്നു. അപാരമായ വിജ്ഞാനംകൊണ്ട് അദ്ദേഹം നമ്മുക്ക് നൽകിയ ചിന്തകളും അതിലൂടെ ഉരുത്തിരിഞ്ഞ പ്രവർത്തന പദ്ധതികളും നാടിന് മുതൽക്കൂട്ടാണ്. അദ്ദേഹത്തിന്റെ ഉപദേശങ്ങൾ പരമ്പരകളിലൂടെ  പരക്കുകയാണ്. കുറലുകൾ ഇന്ത്യയിലെ എല്ലാ ഭാഗത്തുമുള്ള യുവാക്കൾ ഒരിക്കലെങ്കിലും പരിചയപ്പെടണം.’ പ്രധാനമന്ത്രി തന്റെ സന്ദേശത്തിൽ പറഞ്ഞു.

തിരുവള്ളുവരുടെ ജന്മശതാബ്ദി വർഷത്തിൽ തമിഴ് സാഹിത്യത്തിനും തത്വശാസ്ത്രത്തിനും തിരുവള്ളുവർ നൽകിയ സംഭാവനകളേയും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

Share
Leave a Comment