ഹൈദരാബാദ്: വിദ്യാർത്ഥി പരിഷത്തിന്റെ നിരന്തര ആവശ്യത്തിന് കേന്ദ്ര സർവ്വകലാ ശാലയിൽ അംഗീകാരം. ഹൈദരാബാദിലെ കേന്ദ്രസർവ്വകലാശാല ക്യാമ്പസിലാണ് വിദ്യാർത്ഥി സഹായ കേന്ദ്രത്തിന് സ്വാമി വിവേകാനന്ദന്റെ പേരും ക്യാന്പസിൽ വിവേകാനന്ദന്റെ ചിത്രവും സ്ഥാപിച്ചത്. ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവാണ് വിവേകാനന്ദ സ്റ്റുഡന്റ്സ് അമിനിറ്റി സെന്റർ എന്നു പേരിട്ട കേന്ദ്രം വിദ്യാർത്ഥികൾക്കായി സമർപ്പിച്ചത്.
ദേശീയ യുവജനദിനമായ സ്വാമി വിവേകാനന്ദ ജയന്തിദിനത്തിൽ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ വിവേകാനന്ദന്റെ ഛായാചിത്രവും സർവ്വകലാശാല അധികൃതർ അനാച്ഛാദനം ചെയ്തു. JNU വിലെ സ്വാമി വിവേകാനന്ദ പ്രതിമയ്‌ക്ക് ശേഷം HCU വിലും ദേശീയതയിൽ അധിഷ്ഠിതമായ മാറ്റമാണ് ദൃശ്യമാകുന്നത്. ഇവിടത്തെ വിദ്യാർത്ഥി സമൂഹത്തിന്റെ കുറേ കാലത്തെ ആഗ്രഹമാണ് സഫലമായത്. കേന്ദ്രസർവ്വകലാശാലകളിലെ വിദ്യാർത്ഥികൾക്ക് ദേശീയ ആചാര്യന്മാരാൽ പ്രചോദനം ലഭിക്കണമെന്ന കാലങ്ങളായുള്ള വിദ്യാർത്ഥി പരിഷത്തിന്റെ ആവശ്യമാണ് അംഗീകരിക്കപ്പെട്ടതെന്നും കേന്ദ്രസർവ്വകലാശാല വിദ്യാർത്ഥി നേതാവ് ശ്രാവൺ. ബി. രാജ് പറഞ്ഞു.
















Comments