ന്യൂയോർക്ക്: ഭരണരംഗത്ത് ശാസ്ത്രമേഖലയ്‌ക്ക് മുൻഗണന നൽകുമെന്ന പ്രഖ്യാപനവുമായി ജോ ബൈഡൻ. അമേരിക്കയുടെ വൈറ്റ്ഹൗസിൽ ശാസ്ത്രസാങ്കേതിക വിഭാഗം മേധാവിയായി ജെനറ്റിക് ശാസ്ത്രജ്ഞനായ എറിക് ലാന്ററെ നിയമിച്ചുകൊണ്ടാണ് ബൈഡൻ നയ തീരുമാനം അറിയിച്ചത്.
‘അമേരിക്ക ശാസ്ത്രസാങ്കേതിക രംഗത്ത് ലോകനേതൃത്വം വഹിക്കുന്ന രാജ്യമാണ്. നമ്മുടെ ശാസ്ത്ര സാങ്കേതിക മേഖലയിൽ ലോകത്തിലെ തന്നെ ഏറ്റവും പ്രഗൽഭരായവരാണുള്ളത്. അത്തരം പ്രതിഭകൾക്ക് ഭരണരംഗത്തും നിരവധി കാര്യങ്ങൾ ചെയ്യാനുണ്ട്.’ ബൈഡൻ പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റിന്റെ ശാസ്ത്രസാങ്കേതിക ഉപദേഷ്ടാക്കളുടെ സംഘത്തെ എറിക് ലാന്ററാണ് നയിക്കുക. ലാന്റർക്കൊപ്പം ഡോ.അലോൻഗ്ര നെൽസൺ, ഡോ.ഫ്രാൻസ് അർനോൾഡ്, ഡോ.മരിയ സുബേർ എന്നിവരും സംഘത്തിലുണ്ട്.
Comments