കാസർകോട് : എം സി കമറുദ്ദീൻ ഉൾപ്പെട്ട ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസിൽ സിപിഎമ്മും ലീഗും ഒത്തു കളിക്കുന്നതായി ബിജെപി. പ്രോസിക്യൂഷനു വേണ്ടി വാദിക്കാൻ മുതിർന്ന അഭിഭാഷകരെ എത്തിക്കാത്തത് ഒത്തുതീർപ്പിന്റെ ഭാഗമാണെന്ന് ബിജെപി ആരോപിച്ചു.
57 ഓളം കേസുകളിലാണ് എം സി കമറുദ്ദീന് ജാമ്യം ലഭിച്ചത്. 149 കേസുകളാണ് ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട് എംഎൽഎക്കെതിരെ ഉള്ളത്. കോടതികളിലും പോലീസ് സ്റ്റേഷനുകളിലുമായി രജിസ്റ്റർ ചെയ്ത കേസുകൾ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിട്ടിരുന്നു. തുടർന്നാണ് എംഎൽഎയെ അറസ്റ്റ് ചെയ്തത്.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു ശേഷം ഉണ്ടായ ചില രാഷ്‌ട്രീയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ എം എൽ എ ക്കെതിരെയുള്ള കേസ് ദുർബലപ്പെടുത്താൻ നീക്കം നടത്തുന്നതായാണ് ബിജെപിയുടെ ആരോപണം. ഈ നീക്കത്തിന്റെ ഭാഗമായാണ് എംഎൽഎയ്‌ക്ക് ജാമ്യം ലഭിക്കുന്നത്. ദുർബലമായ വാദങ്ങൾ നിരത്തുന്നതും എംഎൽഎയെ രക്ഷിക്കാനുള്ള ലീഗ് സിപിഎം നീക്കത്തിന് ഭാഗമായാണെന്നാണ് ബിജെപി വ്യക്തമാക്കുന്നത്. കാസർകോട് കാഞ്ഞങ്ങാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നാണ് കമറുദ്ദീന് ജാമ്യം ലഭിച്ചത്.
















Comments