ലേ: ഹിമാലയൻ മലനിരകളിലെ കടുത്ത തണുപ്പിനിടയിലും കായിക മത്സരങ്ങൾക്ക് തുടക്കം കുറിച്ച് സഡാക്. സൻസ്‌കാർ എന്ന പേരിലാണ് ലഡാകിൽ ശൈത്യകാല കായിക മത്സരങ്ങൾ ആരംഭിച്ചിരിക്കുന്നത്. ഇന്തോ-ടിബറ്റൻ സേനാ വിഭാഗം മേൽനോട്ടം വഹിക്കുന്ന മത്സരങ്ങളുടെ ഉദ്ഘാടനം എം.പി സെറിംഗ് നാംഗ്യാൽ സൈനിക മേധാവികൾക്കൊപ്പം നടത്തി.
ലഡാക്കിലെ ചാദർ തടാകത്തിലെ തണുത്തുറഞ്ഞ കണ്ണാടി പ്രതലത്തിന് മുകളിലൂടെയാണ് സേനാംഗങ്ങളും കായിക താരങ്ങളും കായിക മത്സരത്തിനായി നടന്നു നീങ്ങിയത്. ആകെ 13 ദിവസം കൊണ്ടാണ് മത്സരങ്ങൾ പൂർത്തിയാകുന്നത്. ഖേലോ ഇന്ത്യബാനറിലാണ് മത്സരങ്ങൾ. കേന്ദ്ര യുവജന-കായിക ക്ഷേമ വിഭാഗത്തിന്റെയും ലഡാക് വിനോദസഞ്ചാര വകുപ്പിന്റേയും കീഴിലാണ് മത്സരങ്ങൾ നടക്കുന്നത്.
Comments