വാഷിംഗ്ടൺ: അമേരിക്കയുടെ ഭരണസാരഥ്യം ഏറ്റെടുക്കുന്നതിന്റെ തലേന്ന് കൊറോണയിൽ ജീവൻ പൊലിഞ്ഞവർക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികളുമായി ജോ ബൈഡൻ. ലിങ്കൺ സ്മാരകത്തിലെത്തിയാണ് നിയുക്ത പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും ചടങ്ങിൽ പങ്കെടുത്തത്.
‘എല്ലാ മുറിവുകളും ഉണങ്ങണം. അത് നാം മറക്കരുത്. ചിലത് ഓർക്കുക എന്നത് തന്നെ വളരെ വിഷമകരമാണ്. എന്നാൽ മുറിവുണങ്ങാൻ അത് ചിലപ്പോൾ ആവശ്യവുമാണ്. ഒരു രാജ്യം എന്ന നിലയിൽ നാം അത് ചെയ്യേണ്ടിവരും. നാം ഒത്തുചേർന്നിരിക്കുന്നത് അതിനായിട്ടാണ്. നമുക്ക് നഷ്ടമായതിനേയും നഷ്ടപ്പെട്ടവരേയും ഓർക്കുക.’ ബൈഡൻ ലിങ്കൺ സ്മാരകത്തിലെ ചടങ്ങിൽ പറഞ്ഞു.
ഇന്ന് ഇന്ത്യൻ സമയം അർദ്ധരാത്രി വാഷിംഗ്ടൺ ഡിസിയിൽ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഭാര്യ ജിൽ ബൈഡനും കമലയുടെ ഭർത്താവ് ഡഫ് എംഹോഫും പങ്കെടുക്കും.
















Comments