വാഷിങ്ങ്ടൺ; പ്രസിഡന്റായി അധികാരമേറ്റയുടൻ നിർണ്ണായക തീരുമാനങ്ങളുമായാണ് ജോ ബൈഡൻ മുന്നോട്ടുപോകുന്നത്. നിരവധി എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ബൈഡൻ ഒപ്പുവെച്ചു. തന്റെ മുൻഗാമിയായ ഡൊണാൾഡ് ട്രംപിന്റെ നിരവധി തീരുമാനങ്ങൾ ബൈഡൻ അസാധുവാക്കി എന്നതും ശ്രദ്ധേയമാണ്.
കുടിയേറ്റക്കാർക്ക് ആശ്വാസം നൽകുന്ന എക്സിക്യൂട്ടീവ് ഉത്തരവിലും ബൈഡൻ ഒപ്പുവെച്ചു എന്നത് ഏറെ നിർണ്ണായകമാണ്. നിയമപരമായ രേഖകളില്ലാത്ത 1.1 കോടി കുടിയേറ്റക്കാർക്ക് ഈ ഉത്തരവ് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. ഇതിൽ ഏകദേശം 5 ലക്ഷം ഇന്ത്യക്കാരുമുണ്ട്.
സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ഉടൻ തന്നെ ഇമിഗ്രേഷൻ സംവിധാനത്തിൽ മാറ്റം വരുത്താനാണ് ബൈഡൻ തീരുമാനമെടുത്തത്. കുടിയേറ്റ നയങ്ങളിൽ മാറ്റം വരുത്തുന്ന നിരവധി രേഖകളിൽ അദ്ദേഹം ഒപ്പിട്ടു. 1.1 ദശലക്ഷം അനധികൃത കുടിയേറ്റക്കാർക്ക് സ്ഥിരമായ പദവിയും അവരുടെ പൗരത്വവും ഉറപ്പാക്കാൻ നിയമനിർമ്മാണവും നടത്തണമെന്ന് ജോ ബൈഡൻ യുഎസ് കോൺഗ്രസിനോട് അഭ്യർത്ഥിച്ചു.
കുടിയേറ്റ മുസ്ലിംങ്ങൾക്കായി ട്രംമ്പ് ഏർപ്പെടുത്തിയ വിലക്കാണ് ബൈഡൻ അസാധുവാക്കിയത്. ജോ ബൈഡൻ ഭരണകൂടത്തിന്റെ ഈ ഇമിഗ്രേഷൻ ബിൽ ട്രംപ് ഭരണകൂടത്തിന്റെ കർശനമായ കുടിയേറ്റ നയങ്ങൾക്ക് വിരുദ്ധമായിരിക്കും. കുടിയേറ്റത്തിനെതിരായ ട്രംപിന്റെ തീരുമാനം അമേരിക്കൻ മൂല്യങ്ങൾക്കെതിരാണെന്ന് ബൈഡൻ വിമർശിച്ചിരുന്നു
ഈ ബില്ല് പ്രകാരം , യുഎസിൽ നിയമപരമായ പദവികളില്ലാതെ ജീവിക്കുന്ന ആളുകളുടെ 2021 ജനുവരി 1 വരെയുള്ള പശ്ചാത്തലം പരിശോധിക്കും, അവർ നികുതി പാലിക്കുകയും മറ്റ് അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്നുവെങ്കിൽ, അവർക്ക് അഞ്ച് വർഷത്തെ താൽക്കാലിക നിയമ പദവി നൽകും. മറ്റുള്ളവർക്ക് ഒരു അവസരം കൂടി നൽകാൻ തീരുമാനമുണ്ട്. ഇതിനുശേഷം അവർക്ക് മൂന്ന് വർഷം കൂടി പൗരത്വം ലഭിക്കും. ഇതുമായി ബന്ധപ്പെട്ട് യുഎസ് സെനറ്റർമാരായ ബോബ് മെൻഡെസും ലിൻഡ സാഞ്ചസും കോൺഗ്രസിൽ ബിൽ അവതരിപ്പിക്കുമെന്നാണ് സൂചന.
















Comments