മിലാൻ: ഇറ്റാലിയൻ സൂപ്പർ കപ്പ് യുവന്റസ് നേടി. ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകനേട്ടം സ്വന്തമാക്കിയ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് നാപ്പോളിയെ തോൽപ്പിച്ച് ലീഗ് ചാമ്പ്യന്മാരായ യുവന്റസ് സൂപ്പർ കപ്പ് സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണിൽ കലാശപോരാട്ടത്തിൽ ലാസിയോയോട് 3-1ന് തോൽക്കേണ്ടി വന്ന ക്ഷീണം ക്രിസ്റ്റ്യാനോ റൊണാൾഡോയും കൂട്ടരും ഇത്തവണ തീർത്തു. 9-ാം തവണയാണ് യുവന്റസ് കിരീടം നേടുന്നത്. ഏഴു തവണ റണ്ണറപ്പായും യുവന്റസ് ഏറ്റവും സ്ഥിരതയുള്ള ഇറ്റാലിയൻ ക്ലബ്ബായി മാറി.
കളിയുടെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. രണ്ടാം പകുതിയിൽ 64-ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെ യുവന്റസ് മുന്നിലെത്തിയത്. കളിയുടെ അവസാന നിമിഷത്തിലെ അധിക സമയത്ത് യുവന്റസ് രണ്ടാം ഗോളും സ്വന്തമാക്കി ജയവും കിരീടവും ആധികാരികമായി നേടി.അൽവാരോ മൊറാത്തയാണ് നാപ്പോളിക്കെതിരെ 95-ാം മിനിറ്റിൽ ഗോൾ നേടിയത്.
















Comments