മാഡ്രിഡ്: കോപ്പ ഡെൽ റേ പോരാട്ടത്തിൽ മികച്ച ജയത്തോടെ ബാഴ്‌സ ക്വാർട്ടറിൽ കടന്നു. കോർണെല്ലയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബാഴ്‌സ തോൽപ്പിച്ചത്. രണ്ടാം പകുതിയിലെ അധിക സമയത്താണ് രണ്ടു ഗോളുകളും വീണത്.
92-ാം മിനിറ്റിൽ ഓസ്മാനേ ഡെംബലെയാണ് ആദ്യ ഗോൾ നേടിയത്. തുടർന്ന് 20 മിനിറ്റോളം അധിക സമയം കിട്ടിയതോടെ കളി ആക്രമണ സ്വഭാവത്തോടെയായിമാറി. ഇതിനിടെ 118-ാം മിനിറ്റിൽ കർണെല്ലയുടെ ആൽബെർട്ട് ഫെർണാണ്ടസിന് ചുവപ്പ് കാർഡും കാണേണ്ടിവന്നു. 120-ാം മിനിറ്റിലാണ് ബാഴ്‌സയുടെ രണ്ടാം ഗോൾ പിറന്നത്. മാർട്ടിൻ ബ്രെത്വെയ്റ്റാണ് രണ്ടാം ഗോൾ നേടിയത്.
















Comments