ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാർക്ക് തോൽവി. ലിവർപൂളിനെ ഏക ഗോളിന് ബേൺലെയാണ് ചെമ്പടയുടെ തട്ടകത്തിൽ മുട്ടുകുത്തിച്ചത്. 83-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയാണ് ആഷ്‌ലി ബാർനസ് ഗോളാക്കിയത്.
ആൻഫീൽഡിൽ ലിവർപൂളിന് ഏറ്റത് ഞെട്ടിക്കുന്ന പരാജയമാണ്. തുടർച്ചയായ 68 ജയങ്ങളോടെ സ്വന്തം തട്ടകത്തിൽ മുന്നേറിയ ടീമിന്റെ കുതിപ്പാണ് ബേൺലെ അവസാനി പ്പിച്ചത്. ലീഗ് പട്ടികയിൽ ലിവർപൂൾ നാലാം സ്ഥാനത്ത് തുടരുകയാണ്. ബേൺലെ 16-ാം സ്ഥാനത്താണ്.
Comments