ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികാഘോഷം നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ ആഹ്വാനം രാജ്യം സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
‘നേതാജിയുടെ ജന്മവാർഷികാഘോഷങ്ങൾ എല്ലാവരും ആവേശത്തോടെയാണ് സ്വീകരിച്ചിട്ടുള്ളത്. സുഭാഷ് ബോസ് സ്വാതന്ത്ര്യസമരകാലത്തെ യുവാക്കളുടെ പ്രേരണാ സ്രോതസ്സായിരുന്നു. ഇന്നത്തെ കുട്ടികൾക്കും യുവാക്കൾക്കും നേതാജിയെകുറിച്ച് നല്ല അവബോധം ഉണ്ടാക്കാൻ ഇത് ഒരു അവസരമാണ്. രാജ്യം മുഴുവനുള്ള ലക്ഷക്കണക്കിന് കുട്ടികൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് പ്രേരണയുൾക്കൊണ്ട് രാജ്യത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുമെന്നും എനിക്കുറപ്പുണ്ട്’ അമിത് ഷാ പറഞ്ഞു.
ഇന്നു മുതൽ ആരംഭിക്കുന്ന നേതാജിയുടെ ജന്മവാർഷികാഘോഷത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം നിരവധി പ്രമുഖർ ആശംസകൾ ആർപ്പിക്കുകയാണ്. നേതാജിയുടെ ജന്മദേശമായ ഒഡീഷയിലെ കട്ടക്കും നേതാജിയുടെ സ്വാതന്ത്ര്യസമര തട്ടകമായിരുന്ന പശ്ചിമബംഗാളിലെ കൊൽക്കത്തയും നിരവധി പരിപാടികൾക്കായി ഒരുങ്ങിക്കഴിഞ്ഞു. കൊൽക്കത്തയിലും ഒഡീഷയിലും മ്യൂസിയങ്ങൾ പണിയുമെന്ന് കേന്ദ്രസർക്കാർ മുന്നേ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ ചെയർമാൻ.
















Comments