വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റിന് മുന്നോടിയായ വിചാരണ നടപടി ക്രമം അടുത്തമാസം ആരംഭിക്കും. അമേരിക്കയിലെ ജനാധിപത്യ പ്രക്രീയകൾക്കെതിരെ ജനുവരി 6ന് അക്രമം അഴിച്ചുവിടാൻ പ്രേരിപ്പിച്ചെന്ന കുറ്റത്തിലാണ് ഇംപീച്ച്‌മെന്റിന് അമേരിക്കൻ പാർലമെന്റായ ദ ഹൗസ് അനുമതി നൽകിയത്. അഞ്ചുപേരാണ് കാപ്പിറ്റോൾ അക്രമണത്തിൽ മരണപ്പെട്ടത്.
ഡെമോക്രാറ്റുകൾ കൊണ്ടുവന്ന പ്രമേയം റിപ്പബ്ലിക്കൻസിന്റെ എതിർപ്പനെ മറികടന്ന് പാസ്സാവുകയായിരുന്നു. രണ്ടാം തവണയാണ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് വിചാരണ നടക്കുന്നത്. നടപടിക്രമങ്ങൾ ഫെബ്രുവരി 8ന് ശേഷമേ ആരംഭിക്കൂ എന്ന് വാഷിംഗ്ടൺ വൃത്തങ്ങൾ അറിയിച്ചു. ട്രംപിന്റെ അഭിഭാഷകർക്ക് ഇംപീച്ച്‌മെന്റിനെതിരെ പരാതികൾ ഉന്നയിക്കാനുള്ള സമയം നൽകിയതിനാലാണ് ഒരാഴ്ച നീണ്ടുപോകുന്നത്. ബുധനാഴ്ചയാണ് തന്റെ ഔദ്യോഗിക കാലാവധി അവസാനിച്ചതിനെ തുടർന്ന് ട്രംപും ഭാര്യ മെലാനിയയും ഫ്‌ലോറിഡയിലേക്ക് മടങ്ങിയത്.
ട്രംപിന്റെ പ്രസംഗം ഏറെ വൈകാരികവും പ്രകോപനപരവുമായിരുന്നു. കാപ്പിറ്റോൾ അക്രമത്തിന്റെ പ്രധാന ഉത്തരവാദിത്തം അതിനാൽതന്നെ ട്രംപിന് മേൽ വരുന്നത് സ്വാഭാവികമാണെന്നും ഭരണകക്ഷിയായ ഡെമോക്രാറ്റ് നേതാക്കൾ പറഞ്ഞു. നരകത്തിലെ പ്പോലെ പോരാടണം എന്ന ട്രംപിന്റെ പ്രസ്താവനയാണ് പ്രക്ഷോഭകർക്ക് വീര്യം പകർന്നത് എന്നാണ് പ്രധാന ആരോപണം.
















Comments