പാരീസ്: ഫ്രഞ്ച് ലീഗിൽ മുൻനിരക്കാരായ പാരീസ് സെയിന്റ് ജെർമെയിന് ജയം. സൂപ്പർ താരങ്ങളായ നെയ്മറും എംബാപ്പേയും കളം നിറഞ്ഞ മത്സരത്തിൽ പി.എസ്.ജി മോണ്ട്‌പെല്ലിയറിനെ തോൽപ്പിച്ചു. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് എതിരാളികളെ പാരീസ് നിര തകർത്തുവിട്ടത്.
കളിയുടെ ഒന്നാം പകുതിയിലാണ് ആദ്യ ഗോൾ വീണത്. 34-ാം മിനിറ്റിൽ എംബാപ്പേയാണ് ഗോളടിച്ചത്. ഡീ മരിയ നൽകിയ പാസ്സാണ് എംബാപ്പെ ഗോളാക്കിയത്. തുടർന്ന് രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ കൂടി പി.എസ്.ജി താരങ്ങൾ എതിരാളികളുടെ വലയിൽ അടിച്ചുകയറ്റി. നെയ്മറാണ് രണ്ടാം പകുതിയിലെ ഗോൾ വേട്ടയ്‌ക്ക് തുടക്കമിട്ടത്.
60-ാം മിനിറ്റിലാണ് നെയർമർ എംബാപ്പെയിൽ നിന്ന് കിട്ടിയ പന്തിനെ ഗോളാക്കി മാറ്റിയത്. ഒരു മിനിറ്റിനകം അടുത്ത ഗോളും വീണു. ഇക്കാർഡിയാണ് ഗോൾ നേടിയത്. തൊട്ടുപിന്നാലെ എംബാപ്പേ തന്റെ രണ്ടാം ഗോളും നേടി. ഇക്കാർഡി നൽകിയ പാസ്സാണ് ടീമിന്റെ നാലാം ഗോളായി മാറിയത്.
ലീഗിൽ 21 മത്സരങ്ങൾ പൂർത്തിയാക്കിയ പി.എസ്.ജി 45 പോയിന്റുകളുമായി ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ്. ലെലേയും ലയണുമാണ് തൊട്ടുപിന്നിൽ.
















Comments