ലേ: ഇന്ത്യൻ യുദ്ധവീര്യത്തിന്റെ സമാനതകളില്ലാത്ത വിജയത്തിന് സാക്ഷിയായ കാർഗിൽ മേഖല വിനോദസഞ്ചാരികൾക്കായി മുഖം മിനുക്കുന്നു. കേന്ദ്രഭരണ പ്രദേശമായ ശേഷം വിവിധ മാറ്റങ്ങൾ നടക്കുന്നതിനൊപ്പമാണ് കാർഗിലിലെ യുദ്ധ ഭൂമി എന്ന പ്രസിദ്ധി പരമാവധി പ്രയോജനപ്പെടുത്താൻ തീരുമാനിച്ചിട്ടുള്ളത്.
ആകെ ഒന്നര ലക്ഷം ജനങ്ങൾ മാത്രമാണ് കാർഗിലിൽ താമസിക്കുന്നത്. മഞ്ഞുപൂർണ്ണമായും മൂടുന്ന മലനിരകളിൽ സ്‌കേറ്റിംഗ് അടക്കം എല്ലാത്തരം ശൈത്യകാല വിനോദത്തിനും പറ്റിയ ഇടമാണെന്ന് പ്രദേശവാസികൾ പറയുന്നു. യുദ്ധ ഭൂമി എന്ന നിലയിൽ ലാന്റ് മൈനുകളും മറ്റ് സ്‌ഫോടക വസ്തുക്കളും നിറഞ്ഞ പ്രദേശം എന്ന ഭയം ഇനി വേണ്ടെന്ന് ലഡാക്കിലുള്ളവർ പറയുന്നു.
ക്യാമ്പിംഗിനും ട്രക്കിംഗിനും ഉള്ള സംവിധാനങ്ങൾക്കൊപ്പം നിരവധി ശൈത്യകാല വസ്ത്രങ്ങളടങ്ങുന്ന വിശാലമായ കച്ചവടകേന്ദ്രങ്ങളാൽ കാർഗിൽ സമൃദ്ധമായിരി ക്കുന്നുവെന്നും ജില്ല ഭരണകൂടം വ്യക്തമാക്കി. മികച്ച റോഡുകളാണ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നതെന്ന് മുൻ ദേശീയ ഐസ് ഹോക്കി താരമായ അസ്ഗർ അലി അറിയിച്ചു.
















Comments