വരാണസി: ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനെതിരെ കേസ്സെടുക്കാൻ സാദ്ധ്യത. പക്ഷികൾക്ക് തീറ്റകൊടുത്തതിന്റെ പേരിലാണ് നടപടി വരാനിരിക്കുന്നത്. വ്യാപകമായി പക്ഷിപ്പനി പടർന്നിരിക്കുന്ന സാഹചര്യത്തിൽ പകർച്ചവ്യാധി നിയന്ത്രണ നിയമം അനുസരിച്ചാണ് കേസ്സ് എടുക്കുക എന്നാണറിവ്.
വരാണസിയിൽ ബോട്ട് യാത്രക്കിടെ പക്ഷികൾക്ക് കൈവള്ളയിൽ തീറ്റ നൽകിയതാണ് പ്രശ്‌നമായത്. തീറ്റ നൽകുന്ന ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ ധവാൻ പങ്കുവെച്ചതോടെയാണ് അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. ധവാൻ സഞ്ചരിച്ച ബോട്ടിന്റെ ഉടമക്കെതിരേയും കേസ്സെടുക്കാനാണ് സാദ്ധ്യത. പക്ഷിപ്പനി പടരുന്നതിനാൽ മനുഷ്യർ സമ്പർക്കം ഒഴിവാക്കണമെന്ന നിയമം ഉത്തർപ്രദേശിൽ കർശനമായിരിക്കുകയാണ്. നിരവധി പേർ ഇത്തരം കാര്യങ്ങൾ പ്രശസ്തരായവർ ചെയ്യുന്നത് നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയതോടെയാണ് വിവാദമായത്. ഉത്തരേന്ത്യയിലെ ആറു സംസ്ഥാനങ്ങളിൽ പക്ഷിപ്പനി വ്യാപകമായിരിക്കുകയാണ്.
















Comments