ന്യൂഡൽഹി : സിക്കിം അതിർത്തിയിൽ ഇന്ത്യ ചൈന സൈനികർ തമ്മിലുണ്ടായ സംഘർഷം സ്ഥിരീകരിച്ച് ഇന്ത്യൻ സൈന്യം. ഇരു വിഭാഗങ്ങൾ തമ്മിൽ ചെറിയ കയ്യാങ്കളി ഉണ്ടായെന്നും ഇത് ഉന്നത സൈനിക ഉദ്യോഗസ്ഥർ ഇടപെട്ട് പരിഹരിച്ചെന്നും ഇന്ത്യൻ സൈന്യം അറിയിച്ചു. ജനുവരി 20 നാണ് സംഘർഷം നടന്നതെന്നും സൈന്യം വ്യക്തമാക്കി.
ചെറിയ സംഘർഷത്തെ വലിയ രീതിയിൽ അവതരിപ്പിക്കുന്നതിൽ നിന്നും തെറ്റായ വാർത്തകൾ കൊടുക്കുന്നതിൽ നിന്നും മാദ്ധ്യമങ്ങൾ വിട്ടു നിൽക്കണമെന്നും സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്.
സിക്കിമിലെ നാകുലയിൽ ഇന്ത്യ ചൈന സംഘർഷം നടന്നതായുള്ള വിവരം ദേശീയ മാദ്ധ്യമങ്ങളാണ് പുറത്തുവിട്ടത്. 20 ചൈനീസ് സൈനികർക്കും 4 ഇന്ത്യൻ സൈനികർക്കും സംഘർഷത്തിൽ പരിക്കേറ്റെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യ – ചൈന ഒൻപതാം ഘട്ട ചർച്ചയ്‌ക്ക് മുൻപായിരുന്നു സംഘർഷം നടന്നത്.
















Comments