തിരുവനന്തപുരം∙ റിട്ട. ഡിജിപി ജേക്കബ് തോമസ് ഐപിഎസിന് നൽകാനുള്ള ശമ്പളം അനുവദിച്ചു സർക്കാർ തീരുമാനം.ശമ്പളവും ആനുകൂല്യങ്ങളും അടക്കം 40,88,000 രൂപയാണ് അനുവദിച്ചത്. വിരമിച്ച് ഏഴു മാസം കഴിയുമ്പോഴാണ് സർക്കാർ തുക അനുവദിച്ചത്.
സർവ്വീസിൽ നിന്ന് വിരമിക്കുമ്പോൾ മെറ്റൽ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറായിരുന്നു ജേക്കബ് തോമസ്.വിജിലൻസ് ഡയറക്ടറായിരിക്കെ സർക്കാർ ജേക്കബ് തോമസിനെ സസ്പെൻറ് ചെയ്യുകയായിരുന്നു. സർക്കാരിനെതിരായ ആരോപണങ്ങളുടെ പേരിലായിരുന്നു സസ്പെൻഷൻ.
ഒന്നര വർഷത്തിലേറെക്കാലം ജേക്കബ് തോമസ് സസ്പെൻഷനിൽ തുടർന്നു. പിന്നീട് തോമസ് അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിന്റെ ഉത്തരവോടെയാണ് സർവീസിൽ തിരിച്ചെത്തിയത്. അതിനു ശേഷമാണ് സർക്കാർ ജേക്കബ് തോമസിനെ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡിൽ നിയമിച്ചത്.
കമ്പനിയുടെ മോശം സാമ്പത്തിക സ്ഥിതി കാരണം ശമ്പളവും ആനുകൂല്യങ്ങളും നൽകാനായില്ലെന്നാണ് സർക്കാർ ഇക്കാര്യത്തിൽ നൽകുന്ന വിശദീകരണം. സാർക്കാരിനെതിരായ നിലപാടിൽ ജേക്കബ് തോമസ് അവസാനം വരെ ഉറച്ചു നിന്നു. ഇതോടെ സർക്കാരും ജേക്കബ് തോമസും നേരിട്ട് ഏറ്റുമുട്ടുകയായിരുന്നു. മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് എംഡിയുടെ തസ്തികയിൽ ഐഎഎസ്, ഐപിഎസ് നിയമിക്കുന്നത് പതിവില്ലാത്ത കാര്യമാണ്. എന്നിട്ടും പകപോക്കലിന്റെ ഭാഗമായാണ് തന്നെ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് എംഡിയായി നിയമിച്ചതെന്ന് ജേക്കബ് തോമസ് ആരോപണം ഉന്നയിച്ചിരുന്നു. മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് എംഡിയുടെ തസ്തിക സംസ്ഥാന വിജിലൻസ് മേധാവിയുടെ പദവിക്കു തുല്യമാക്കി അദ്ദേഹത്തെ നിയമിക്കുകയായിരുന്നു.
















Comments