ലണ്ടൻ: ഇംഗ്ലണ്ടിന്റെ നായകനും മികച്ച ബാറ്റ്‌സ്മാനുമായ ജോ റൂട്ടിന് മാത്രമേ സച്ചിന്റെ നേട്ടം മറികടക്കാനാകൂ എന്ന് മുൻ അന്താരാഷ്‌ട്ര താരം ജെഫ് ബോയ്‌ക്കോട്ട്. മികച്ച ഫോമിലുള്ള റൂട്ട് 200 ടെസ്റ്റ് മത്സരങ്ങൾ കളിക്കാനുള്ള ക്ഷമതയുള്ള മികവുറ്റ താരമാണ്. അങ്ങനെ സംഭവിച്ചാൽ സച്ചിന്റെ പേരിലുള്ള 15,921 റൺസ് എന്ന നിലവിലെ റെക്കോഡ് പഴങ്കഥയാകുമെന്നാണ് ഇംഗ്ലണ്ട് ബാറ്റിംഗ് ഇതിഹാസം ബോയ്‌ക്കോട്ട് പറയുന്നത്.
ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച റൺവേട്ടക്കാരനായി ജോ റൂട്ട് മാറിയിരിക്കുകയാണ്. അതിനാൽ തന്നെ സച്ചിന്റെ നേട്ടം റൂട്ട് മറികടക്കാൻ സാധിക്കുന്ന താരമാണെന്നാണ് ബോയ്‌ക്കോട്ട് കണക്കുകൂട്ടുന്നത്. നിലവിൽ ശ്രീലങ്കക്കെതിരെ വെറും രണ്ട് ടെസ്റ്റ് കളിച്ചപ്പോൾ തന്നെ റൂട്ട് 426 റൺസാണെടുത്തത്. ഇതിൽ 228 റൺസാണ് മികച്ച സ്‌കോർ. ആകെ മുപ്പത് വയസ്സ് പ്രായമേയുള്ളു എന്നതാണ് റൂട്ടിന്റെ മുന്നിലെ വലിയ സാദ്ധ്യത. 99 ടെസ്റ്റുകളിലായി 8249 റൺസ് റൂട്ട് നേടിക്കഴിഞ്ഞു. ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാരിൽ അലസ്റ്റെയർ കുക്ക് (12,472), ഗ്രഹാം ഗൂച്ച് (8900), അലെക് സ്റ്റുവർട്ട് (8643) എന്നിവരെയാണ് റൂട്ട് മറികടന്നത്.
















Comments