ന്യൂഡൽഹി: കൊറോണ ബാധിച്ച് ചികിത്സയിലായ മെക്‌സിക്കൻ പ്രസിഡന്റിന് ആശ്വാസമേകി നരേന്ദ്രമോദിയുടെ സന്ദേശം. മെക്‌സിക്കോ ഭരണാധികാരി ആന്ദ്രെസ് മാന്യുവൽ ലോപസ് ഒബ്രഡോറിനാണ് കൊറോണ ബാധിച്ചത്. എത്രയും പെട്ടന്ന് അസുഖം മാറി കർമ്മരംഗത്ത് ഇറങ്ങാൻ സാധിക്കട്ടെയെന്നാണ് നരേന്ദ്രമോദി സന്ദേശമായി അറിയിച്ചത്. ഇന്ത്യയിലെ എല്ലാ ജനങ്ങളുടെ പ്രാർത്ഥനയും ഒപ്പമുണ്ടെന്നും നരേന്ദ്രമോദി സന്ദേശത്തിൽ പറഞ്ഞു.
മെക്‌സിക്കൻ പ്രസിഡന്റ് തന്റെ ട്വിറ്റർ സന്ദേശത്തിലൂടെയാണ് കൊറോണ ബാധ അറിയിച്ചത് ‘ നല്ല രീതിയിലുള്ള പരിചരണം ലഭിക്കുന്നുണ്ട്, താനെന്നും ശുഭാപ്തിവിശ്വാസിയാണ്. നാം മുന്നോട്ട് പോവുക തന്നെ ചെയ്യും’ ഒബ്രഡോർ പറഞ്ഞു.
Comments