ലണ്ടൻ: പ്രീമിയർ ലീഗിൽ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിനെ തുടർന്ന് ചെൽസി പരിശീലക സ്ഥാനത്തു നിന്നും ഫ്രാങ്ക് ലമ്പാർഡിനെ മാനേജ്‌മെന്റ് പുറത്താക്കി. എന്നാൽ ടീം മെച്ചപ്പെട്ടുവരികയായിരുന്നുവെന്നും തനിക്ക് വേണ്ടത്ര സമയം അനുവദിച്ചില്ലെന്നും ലമ്പാർഡ് പ്രതികരിച്ചു. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഇനി നീലപ്പടയെ മുൻ പി.എസ്.ജി പരിശീലകൻ തോമസ് തുഷെൽ നയിക്കും.
കഴിഞ്ഞ തവണ ചെൽസിയെ ലീഗിൽ നാലാം സ്ഥാനത്തേക്കും എഫ്.എ.കപ്പ് ഫൈനലിലേക്കും എത്തിച്ച പരിശീലകനാണ് ലമ്പാർഡ്. എന്നാൽ ഏതാണ്ട് രണ്ടായിരം കോടിരൂപയോളം പുതിയ താരങ്ങളെ എത്തിക്കാൻ ഈ സീസണിൽ മുടക്കിയിട്ടും ടീം ആദ്യ ഘട്ടത്തിൽ തന്നെ താഴോട്ട് പോയതാണ് മാനേജ്‌മെന്റിനെ ചൊടിപ്പിച്ചത്. രണ്ടു ദിവസം മുൻപ് എഫ്.എ കപ്പിൽ ല്യൂട്ടണെതിരെ 3-1ന്റെ തകർപ്പ ൻ ജയം ലമ്പാർഡിനെ രക്ഷിച്ചില്ല. കഴിഞ്ഞ എട്ടു മത്സരങ്ങളിലായി അഞ്ച് പരാജയങ്ങളേറ്റുവാങ്ങിയതോടെയാണ് ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡിനേക്കാൾ 11 പോയിന്റ് താണ് 9-ാം സ്ഥാനത്തേക്ക് വീണത്.
















Comments