ന്യൂയോർക്ക്: ലോകസമാധാന ശ്രമങ്ങൾക്ക് ഇന്ത്യയുടെ സമയോചിത ഇടപെടൽ. ഐക്യരാഷ്‌ട്രസഭയുടെ പരിശ്രമങ്ങൾക്കാണ് ഇന്ത്യ സാമ്പത്തിക സഹായം നൽകുന്നത്. ആദ്യഘട്ടമായി ഒരു കോടിക്ക് തുല്യമായ അമേരിക്കൻ ഡോളർ ഇന്ത്യ പണയപ്പെടുത്തി സഭയ്‌ക്ക് നൽകും. ഇന്ത്യയുടെ ഐക്യരാഷ്‌ട്രസഭാ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തിയാണ് ഇന്ത്യയുടെ അടിയന്തിര ഇടപെടൽ അറിയിച്ചത്.
ഐക്യരാഷ്‌ട്രസഭയുടെ എല്ലാ സമാധാന ശ്രമങ്ങൾക്കും ഇന്ത്യ സഹായം നൽകും. ഈ വർഷം തുടക്കത്തിലെ പ്രവർത്തനങ്ങൾ ആസുത്രണം ചെയ്യാനുള്ള സാമ്പത്തിക സഹായമായി ഒന്നര ലക്ഷം അമേരിക്കൻ ഡോളർ പണയപ്പെടുത്തി സഭയ്‌ക്കായി നൽകാനാണ് തീരുമാനമെന്നും തിരുമൂർത്തി അറിയിച്ചു.
നിരവധി രാജ്യങ്ങൾ തമ്മിലുള്ള അതിർത്തിക്കായുള്ള പോരാട്ടങ്ങളിൽ ഇന്ത്യക്ക് നിർണ്ണായക പങ്ക് വഹിക്കാൻ സാദ്ധ്യതയുള്ള വർഷമാണിത്. കൊറോണയുടെ പശ്ചാത്തലത്തിൽ നിരവധി രാജ്യങ്ങൾക്ക് സമാധാന പരിശ്രമങ്ങൾക്ക് സഹായം ആവശ്യവുമുണ്ടെന്നും തിരുമൂർത്തി പറഞ്ഞു.
രാജ്യങ്ങളുടെ ഭരണക്രമത്തിൽ ജനാധിപത്യ വ്യവസ്ഥ പുന:സ്ഥാപിക്കലാണ് ഏക പോംവഴി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ പങ്ക് നിർണ്ണായകമാണ്. സമാധാന പരിശ്രമങ്ങൾക്ക് രാജ്യങ്ങളിലെ സ്ത്രീകൾക്കും കുട്ടികൾക്കും വലിയ പങ്ക് നിർവ്വഹിക്കാനുണ്ട്. അവരുടെ ക്ഷേമം ഉറപ്പുവരുത്തേണ്ടതും അത്യാവശ്യമാണ്. രാജ്യങ്ങളുടെ ആഭ്യന്തര സുരക്ഷ മെച്ചപ്പെടണമെന്നും ഇന്ത്യ ഐക്യരാഷ്‌ട്രസഭയെ അറിയിച്ചു. ഏഷ്യയുടേയും ആഫ്രിക്കയുടേയും ക്ഷേമത്തിന് ഇന്ത്യ എന്നും മുൻകൈ എടുക്കുമെന്നും തിരുമൂർത്തി അറിയിച്ചു.
















Comments