വാഷിംഗ്ടൺ: അമേരിക്കയുടെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ നടപ്പാക്കിയ വിലക്ക് തുടരുമെന്ന് യൂട്യൂബ് അധികൃതർ. അമേരിക്കയിലെ കാപ്പിറ്റോൾ ആക്രമണത്തിന് പ്രേരിപ്പിച്ചതിന്റെ പേരിൽ ട്വിറ്ററും ഫേസ്ബുക്കും വിലക്കിയിതിന് പിന്നാലെയാണ് യൂട്യൂബും ട്രംപിനെതിരെ നടപടി സ്വീകരിച്ചത്. നടപടികൾ അനിശ്ചിതമായി നീട്ടാനാണ് തീരുമാനമെന്ന് കമ്പനി അറിയിച്ചു.
‘രാജ്യത്തെ അന്തരീക്ഷം സാധാരണ നിലയിലായി എന്ന് പറയാറായിട്ടില്ല. രാഷ്‌ട്രീയമായ പൊരുത്തക്കേടുകൾ നിലനിൽക്കുന്നു. ഡോണാൾഡ് ട്രംപിന്റെ യൂട്യൂബ് ചാനലിന് ഏർപ്പെടുത്തിയ വിലക്ക് നീക്കാനുള്ള സാഹചര്യമായിട്ടില്ല. തങ്ങളുടെ സാങ്കേതിക വിദഗ്ധർ സ്ഥിതിഗതികൾ നിരീക്ഷിച്ച് മാത്രമേ തീരുമാനമെടുക്കൂ’ യൂട്യൂബ് വക്താവ് പറഞ്ഞു.
















Comments